രാജകുമാരിയെ പോലെ തിളങ്ങി കാജല്‍ അഗര്‍വാള്‍; ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

നടി കാജല്‍ അഗര്‍വാള്‍ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. ഇന്നാണ് താരത്തിന്റെ വിവാഹം. അതിനിടെ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത് കാജല്‍ അഗര്‍വാളിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ്. മുംബൈയില്‍ വച്ചായിരുന്നു ആഘോഷം.

ചടങ്ങില്‍ രാജകുമാരിയെ പോലെയാണ് കാജല്‍ പ്രത്യക്ഷപ്പെട്ടത്. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് കാജലിന്റെ വരന്‍. മുംബൈയില്‍ വെച്ചാണ് വിവാഹം. കോവിഡ് മാനദണ്ദങ്ങള്‍ പാലിച്ചു കൊണ്ടുള്ള വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുക.

ഭാവി വരനൊത്തുള്ള കാജലിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും വിവാഹവാര്‍ത്ത പങ്കുവച്ചുകൊണ്ട് കാജല് അഗര്‍വ്വാള്‍ പറഞ്ഞിരുന്നു.

‘2020 ഒക്ടോബര്‍ 30 ന് മുംബൈയില്‍, അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങില്‍ വച്ച് ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാല്‍ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍.

ഇക്കാലമത്രയും നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങള്‍ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി.’-താരത്തിന്റെ വാക്കുകള്‍.

Exit mobile version