പീറ്ററേ..ഇനി നീ എലിസബത്തിന്റെ അടുത്ത് പോയാല്‍ നിന്നെ ചെരുപ്പൂരി അടിക്കും, നീ അനുഭവിക്കണം; പീറ്ററിനും വനിത വിജയകുമാറിനും ചുട്ട മറുപടിയുമായി സൂര്യ ദേവി

വനിതയുടെ കൈയ്യില്‍ നിന്നും പീറ്റര്‍ രക്ഷപ്പെട്ടത് തന്നെ ഭാഗ്യമായി കാണണമെന്ന് തുറന്ന് പറഞ്ഞ് തമിഴ് യുട്യൂബര്‍ സൂര്യ ദേവി. വനിതയെയും പീറ്ററിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയതായിരുന്നു സൂര്യ ദേവി. പീറ്റര്‍ പോളുമായുള്ള വേര്‍പിരിയല്‍ വനിത വിജയകുമാറിന്റെ നാടകമാണെന്നും സൂര്യ ദേവി പറഞ്ഞു.

വനിതയെയും പീറ്ററിനെയും യുട്യൂബിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് സൂര്യയെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. വനിതയുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഇതിനു മറുപടിയെന്നോളമാണ് വനിതയെ പൊളിച്ചടുക്കി സൂര്യ വീണ്ടും യുട്യൂബിലെത്തിയത്.

‘പീറ്റര്‍ പോളിന്റെ ഭാര്യ പാവം എലിസബത്തിന്റെ കണ്ണീരിന്റെ ശാപമാണ് ഇത്. പീറ്റര്‍, നീ അനുഭവിക്കും. രണ്ട് കുട്ടികളെയും പാവം ഭാര്യയെയും ഉപേക്ഷിച്ചല്ലേ നീ ഇവള്‍ക്കൊപ്പം പോയത്. അവസാനം എന്തായി. ഗോവയില്‍ ചെന്നപ്പോള്‍ എന്തോ വലുത് സംഭവിച്ചിട്ടുണ്ട്. അതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. അവിടെ നിന്നും ഇവര്‍ രണ്ടായാണ് തിരിച്ചുവന്നത്. ഇനി നീ എലിസബത്തിനടുത്ത് പോകരുത്. അവര്‍ നിന്നെ ചെരുപ്പൂരി അടിക്കും.’-സൂര്യ പറയുന്നു.

യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വനിതയുടെ പ്രതികരണം, ‘വനിതാ, നീ പറഞ്ഞല്ലോ സ്വന്തം അമ്മ മകനെ നോക്കുന്നതുപോലെയാണ് നീ പീറ്ററിനെ നോക്കിയതെന്ന്. നിനക്ക് അമ്മയുടെ അര്‍ഥം എന്താണെന്ന് അറിയാമോ. നിനക്ക് പകരം രണ്ട് എരുമകളായിരുന്നെങ്കില്‍ അതിന്റെ പാല് കറന്ന് അവര്‍ രക്ഷപ്പെട്ടേനെ. അതിനുപോലും നിനക്ക് യോഗ്യതയില്ല.’-സൂര്യ പറഞ്ഞു.

‘നിങ്ങളുടെ വിഷയത്തില്‍ ഞാന്‍ ഒരുപാട് അനുഭവിച്ചു. അതൊക്കെ നിനക്കും തിരിച്ചുകിട്ടണം. ഇനി എവിടെയെങ്കിലും പോയി പിച്ചയെടുത്ത് ജീവിക്കു. അതാണ് വനിതയ്ക്ക് നല്ലത്. ആരാണ് നിന്നെ സിനിമയില് എടുക്കുക. പീറ്റര്‍ നിന്നെയാണ് ആദ്യം ജയിലില്‍ അടക്കേണ്ടത്. അതുകഴിഞ്ഞ് വനിതയെ. അന്ന് എന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ നീ വന്ന് സ്റ്റേഷനില്‍ നിന്നിരുന്നല്ലോ. അനുഭവിക്കും.’-സൂര്യ പറഞ്ഞു.

‘സ്ത്രീകള്‍ക്കു തന്നെ അപമാനമാണ് വനിത. ഈ ലോകത്ത് നിന്നെപ്പോലൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. നല്ലവളെപ്പോലെ അഭിനയിക്കുകയാണ്. ഇവിടെ നല്ലൊരു പൊലീസ് ഉണ്ടെങ്കില്‍ ഇവളെയായിരുന്നു ആദ്യം പിടിച്ച് ജയിലില്‍ അടക്കുക. ഭാര്യ-പുരുഷന്‍ എന്ന നല്ലൊരു ബന്ധത്തെ യട്യൂബിലെ ഇവള്‍ മാനംകെടുത്തി.’-സൂര്യ ദേവി പറയുന്നു.

Exit mobile version