മിനി കൂപറിന്റെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കി ടൊവീനോ തോമസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മിനി കൂപറിന്റെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കി നടന്‍ ടൊവീനോ തോമസ്. പുതിയ കാറിനൊപ്പം നില്‍ക്കുന്ന ടൊവീനോയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് താരം കൊച്ചിയിലെ മിനി ഷോറൂമിലെത്തി കാര്‍ സ്വീകരിച്ചത്. നീല നിറത്തിലുള്ള കാര്‍ ബോഡിയില്‍ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്‌ട്രൈപ്‌സ് ബോഡി ഗ്രാഫിക്‌സ് ആയി വരുന്നുണ്ട്.


സിനിമയില്‍ വന്ന സമയത്ത് ഹോണ്ട സിറ്റിയായിരുന്നു താരത്തിന്റെ വാഹനം. പിന്നീട് ഓഡി ക്യൂ സെവന്‍, ബിഎംഡബ്ല്യു സെവന്‍ സീരീസ് കാറുകളും താരം സ്വന്തമാക്കി. രണ്ട് വര്‍ഷം മുമ്പാണ് താരം ഓഡി ക്യൂ സെവന്‍ സ്വന്തമാക്കിയത്. KL 45 Q7. 245 എന്ന നമ്പറും തന്റെ ക്യൂ സെവന്‍ കാറിനായി താരം സ്വന്തമാക്കിയിരുന്നു.

Exit mobile version