ബോളിവുഡ് ഗായിക നേഹ കക്കര്‍ വിവാഹിതയായി; വീഡിയോ

പ്രശസ്ത ബോളിവുഡ് ഗായിക നേഹ കക്കര്‍ വിവാഹിതയായി. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. റോഹന്‍ പ്രീത് സിങ്ങാണ് വരന്‍. കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.


ഒക്ടോബര്‍ 23 ന് വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.


‘ഗര്‍മി’, ‘ഓ സാഖി’, ‘ദില്‍ബര്‍’, ‘കാലാ ചശ്മ’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഗായകരില്‍ ഒരാള്‍ കൂടിയാണ് നേഹ.

Exit mobile version