കറുത്ത ചുരിദാറില്‍ മഞ്ജുവും മീനാക്ഷിയും, അമ്മയെ പോലെ തന്നെയുണ്ടെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം വാരിക്കൂട്ടിയ താരങ്ങളാണ് മഞ്ജു വാര്യരും ദിലീപും. ഒടുവില്‍ ജീവിതത്തിലും ഇരുവരും ഒന്നിച്ചുവെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വേര്‍പിരിഞ്ഞു. എന്നാലും മഞ്ജുവിനെയും ദിലീപിനെയും ഇന്നും മലയാളികള്‍ക്ക് ഒരുപാട് ഇഷ്ടമാണ്.

2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പേ പുറത്തുവന്നിരുന്നു. എങ്കിലും ഇരുവരും വിവാഹമോചിതരായെന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു.

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞപ്പോള്‍ മകളായ മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കുകയായിരുന്നു. പിന്നീടാണ് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികയായ കാവ്യയുമായുള്ള ദിലീപിന്റെ വിവാഹം. ഇരുവരുടെയും വിവാഹത്തിനും പൂര്‍ണ്ണ പിന്തുണയുമായി മീനാക്ഷി നിന്നു.

2016നവംബര്‍ 25നായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. 2018ലാണ് മഹാലക്ഷ്മി ജനിക്കുന്നത്. കുട്ടിയുടെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ടാം പിറന്നാളും ആഘോഷമാക്കിയിരുന്നു താരകുടുംബം.

ചെന്നൈയില്‍ പഠനത്തോട് അനുബന്ധിച്ച് ആയിരുന്നു മീനാക്ഷി, എന്നാല്‍ കൊറോണ ആയതിനാല്‍ പഠനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നതിനാല്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിന്റെ പത്മസരോവരം വീട്ടിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത് മീനാക്ഷിയുടേയും മഞ്ജുവിന്റേയും ചിത്രങ്ങളാണ്.

രണ്ട് പേരും കറുത്ത നിറത്തിലുള്ള ചുരിദ്ദാര്‍ ധരിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരുപോലെ പോസ് ചെയ്തു നല്‍ക്കുന്ന അമ്മയുടേയും മകളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലും ഫാന്‍സ് ഗ്രൂപ്പിലും വൈറലാണ്. അമ്മയെ പോലെ തന്നെയാണ് മകളെന്നാണ് ആരാധകര്‍ പറയുന്നത്..

Exit mobile version