മല്ലയ്യ അല്ല, ഇവിടെ താരം ദശമൂലം! ഡോംഗ്‌ലി അല്ല അവരുടെ നേതാവ് വന്നാലും ദാമുവിനെ വീഴ്ത്താന്‍ ആവില്ല മക്കളെ; ട്രോളന്മാരുടെ ‘സമ്മാനം’ പങ്കുവെച്ച് നന്ദി പറഞ്ഞ് സുരാജ്

നെഞ്ചില്‍ പച്ച കുത്തി തന്നു ട്രോളന്മാര്‍.

ചട്ടമ്പിനാട് എന്ന ചിത്രം കേള്‍ക്കുമ്പോള്‍ തന്നെ അതില്‍ മമ്മൂട്ടി ചെയ്ത മല്ലയ്യ അല്ല തെളിയുന്നത്. ആദ്യം ഓടിയെത്തുന്നത് മറ്റാരുമല്ല. ദശമൂലം ദാമു തന്നെയാണ്. അത്രമേല്‍ നെഞ്ചില്‍ പച്ച കുത്തി തന്നു ട്രോളന്മാര്‍. ഒമ്പതുവര്‍ഷം മുമ്പുള്ള കഥാപാത്രമാണെങ്കിലും ദശമൂലം ദാമുവിന് ആരാധകരേറെയാണ്.

ട്രോളന്മാരുടെ ഇടയില്‍ തനിക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് സുരാജ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. പുതുതായി ലഭിച്ച വീഡിയോ എഡിറ്റിംഗ് ട്രോള്‍ ആണ് താരം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച് നന്ദി അറിയിച്ചിരിക്കുന്നത്.

‘ട്രോളന്മാരുടെ സമ്മാനം… ഒരുപാട് നന്ദി ഉണ്ട് ഈ കാണിക്കുന്ന സ്‌നേഹത്തിനോട്’സുരാജ് കുറിച്ചു.

Exit mobile version