‘ദെവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു, ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ട്’; വ്യാജ വാര്‍ത്തകള്‍ക്കെതിരേ മിഷ്ടി ചക്രവര്‍ത്തി

കഴിഞ്ഞ ദിവസമാണ് വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബംഗാളി നടി മിഷ്തി മുഖര്‍ജി മരിച്ചത്. എന്നാല്‍ ചില മാധ്യമങ്ങള്‍ മരിച്ചത് നടി മിഷ്ടി ചക്രവര്‍ത്തിയാണെന്നാണ് വാര്‍ത്ത നല്‍കിയത്. ഇതേ തുടര്‍ന്ന് താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെ ഉണ്ടെന്നും വ്യക്തമാക്കി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

‘ചില വാര്‍ത്തകള്‍ പ്രകാരം ഞാനിന്ന് മരിച്ചു.ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ട്’ എന്നാണ് വ്യാജ വാര്‍ത്തകള്‍ക്കെതിരേ മിഷ്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ബംഗാള്‍ സ്വദേശിയായ മിഷ്ടി ചക്രവര്‍ത്തി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ ‘ആദം ജോണ്‍’ എന്ന ചിത്രത്തില്‍ മിഷ്ടി ആയിരുന്നു നായിക.

Exit mobile version