ഉണ്ടയുടെ അണിയറയില്‍ സ്‌നേഹം വിളമ്പി മമ്മൂക്ക; പ്രിയ താരത്തിന്റെ എളിമയ്ക്ക് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ആരാധകരോടുളള പെരുമാറ്റം കൊണ്ട് എപ്പോഴും പ്രശംസ പിടിച്ചുപറ്റുന്ന താരമാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. അഭിനയചക്രവര്‍ത്തിയാണെന്ന ജാഡ ഇല്ലാതെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അന്നം വിളമ്പുന്ന മമ്മുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷനില്‍ ഷര്‍ട്ടും ലുങ്കിയുമണിഞ്ഞ്, സാധാരണക്കാരില്‍ സാധാരണക്കാരനായി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പിക്കൊടുക്കുന്ന മമ്മൂക്കയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുമ്പും ഇദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കായ് ഭക്ഷണം വിളമ്പിയിട്ടുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

Exit mobile version