‘ഒരേ നായകന്‍, ഒരേ കഥ, രണ്ട് സംവിധായകര്‍’; ബാല സംവിധാനം ചെയ്ത അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്ക് റിലീസിന്, ചിത്രം ഒക്ടോബര്‍ ആറിന്

തമിഴ് താരം വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ ‘വര്‍മ്മ’ എന്ന ചിത്രം. സംവിധായകന്‍ ബാലയായിരുന്നു ചിത്രത്തിന്റെ സംവിധാകന്‍. സിനിമ ഒരു വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഇ ഫോര്‍ എന്റര്‍ടെയിന്മെന്റും ബാലയും ചേര്‍ന്നായിരുന്നു നിര്‍മ്മാണം. എന്നാല്‍ ബാല ചെയ്ത ‘വര്‍മ്മ’ ഇ ഫോര്‍ എന്റര്‍ടെയിന്മെന്റിന് തൃപ്തിയാകാതെ വരികയും അവര്‍ മറ്റൊരു സംവിധായകനൊപ്പം വീണ്ടും ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് തെലുങ്കു ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ കോ ഡയറക്ടറായ ഗിരിസായ ആണ് ‘ആദിത്യ വര്‍മ്മ’യെന്ന പേരില്‍ പിന്നീട് റീമേക്ക് സംവിധാനം ചെയ്തത്. 2019 നവംബര്‍ 22ന് ചിത്രം റിലീസ് ചെയ്തു. എന്നാല്‍ ആദിത്യവര്‍മ്മയ്ക്ക് പക്ഷേ തമിഴില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ ഇതാ ബാല സംവിധാനം ചെയ്ത ‘വര്‍മ്മ’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലെത്തുന്നത്. സിംപ്ലി സൗത്ത് വഴി ഒക്ടോബര്‍ ആറിന് ചിത്രം പ്രിമിയര്‍ ചെയ്യും. ഒരേ നായകനെ വച്ച് രണ്ട് സംവിധായകര്‍ ഒരേ സിനിമ ചെയ്യുന്നത് ഇത് ആദ്യമാണ്. ബാല സംവിധാനം ചെയ്ത ചിത്രം കാണാന്‍ ഉള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്രിയാ ശര്‍മ്മയാണ് ബാല സംവിധാനം ചെയ്ത വര്‍മ്മയില്‍ നായിക. ആദിത്യ വര്‍മ്മയിലെ നായിക ബനിത സന്ധുവാണ്.

Exit mobile version