മേഘ്‌നയ്ക്ക് ഇരട്ടക്കുട്ടികളെന്ന് വാര്‍ത്ത; അത് വ്യാജം, വിശ്വസിക്കരുതേ എന്ന് നടി മേഘ്‌ന, കുറിപ്പ്

ആരാധകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് നടി മേഘ്‌ന. അടുത്തിടെയാണ് താരത്തിന്റെ ഭര്‍ത്താവ് നടന്‍ ചിരഞ്ജീവ് സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ല്‍ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.

ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത താരം ഇപ്പോള്‍ കുടുംബത്തിനെതിരെയുള്ള വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മേഘ്‌ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും ചിരു പുനര്‍ജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യൂട്യൂബ് വീഡിയോകളോടാണ് താരം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘ഒരുപാട് നാളായി നിങ്ങളോട് ഞാന്‍ സംസാരിച്ചിട്ട്. ഞാന്‍ സംസാരിക്കും ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകള്‍ക്ക് നിങ്ങള്‍ ശ്രദ്ധ കൊടുക്കരുത്. എന്നെക്കുറിച്ചും എന്റെ കുടംബത്തെക്കുറിച്ചുമുള്ള എന്ത് വാര്‍ത്തയും ഞാന്‍ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും’ മേഘ്‌ന സോഷ്യല്‍മീഡിയില്‍ കുറിച്ചു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം.

Exit mobile version