ഇപ്പോഴത്തെ ഫാഷന്‍; ‘പുല്ലിന്റെ കറയുള്ള’ ജീന്‍സ്, ആഡംബര ഫാഷന്‍ ബ്രാന്‍ഡ് അവതരിപ്പിച്ച വസ്ത്രത്തിന്റെ വില 88,290 രൂപ

ജീന്‍സിലെ പച്ച കളര്‍ കണ്ടിട്ട് കറപിടിച്ചതാണെന്ന് വിചാരിക്കേണ്ട, ഇതാണ് ഇപ്പോഴത്തെ ഫാഷന്‍. ഇടയ്ക്കിടെ ഫാഷന്‍ ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗൂച്ചി അവതരിപ്പിച്ച ഏറ്റവും പുതിയ ഫാഷനാണ് ‘പുല്ലിന്റെ കറ’ പിടിച്ച ഗൂച്ചി ജീന്‍സ്.

ഈ വര്‍ഷത്തെ വിന്റര്‍ കളക്ഷന്റെ ഭാഗമായാണ് പുല്ലിന്റെ കറ പോലെ ഡിസൈനുളള ജീന്‍സ് ഗൂച്ചി അവതരിപ്പിച്ചത്. കാല്‍മുട്ടിന്റെ ഭാഗത്താണ് ഈ കറ സ്ഥാനം പിടിച്ചിട്ടുള്ളത്. ഓര്‍ഗാനിക് കോട്ടന്‍ കൊണ്ടുള്ള ഈ ജീന്‍സ് വൈഡ് ലെഗ് സ്‌റ്റൈലിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

1,200 ഡോളറാണ് ഈ ജീന്‍സിന്റെ വില. അതായത് ഏകദേശം 88,290 ഇന്ത്യന്‍ രൂപ. പുതിയ ഫാഷനിലുള്ള ജീന്‍സ് കണ്ട് ആദ്യം ജനങ്ങള്‍ അമ്പരന്നുവെങ്കിലും ഇതിന് ആരാധകര്‍ കൂടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 1,400 വിലയുള്ള ഇതിന്റെ മറ്റൊരു മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ പോക്കറ്റുകളും കറയും വിലകൂടിയ ഈ മോഡലില്‍ ഉണ്ടാകും. 2019 ല്‍ ‘ചെളി പിടിച്ച’ ഡിസൈനിലുള്ള ഷൂസ് ആയിരുന്നു ഗൂച്ചി അവതരിപ്പിച്ചത്. 60,000 രൂപയായിരുന്നു അതിന്റെ വില. ആ ഷൂസും ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് കറപിടിച്ച ജീന്‍സ് അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുന്നത്.

Exit mobile version