ഉര്‍വശിയുടെ ഹിറ്റ് ചിത്രം ‘മുന്താനെ മുടിച്ചി’ന് 37 വര്‍ഷത്തിനിപ്പുറം റീമേക്ക് ഒരുങ്ങുന്നു; നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ്

ഉര്‍വശിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഭാഗ്യരാജ് സംവിധാനം ചെയ്ത ‘മുന്താനെ മുടിച്ച്’. ചിത്രം റിലീസ് ചെയ്ത് വര്‍ഷം ഏറെ ആയെങ്കിലും ഉര്‍വശി ചിത്രത്തില്‍ അവതരിപ്പിച്ച പരിമളം എന്ന കഥാപാത്രത്തെ ഇന്നും സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം കൂടിയാണ്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് 37 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് റീമേക്ക് ഒരുങ്ങുകയാണ്.

റീമേക്ക് ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണ്. താരം തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. തമിഴ് സിനിമയുടെ ലാന്‍ഡ്മാര്‍ക്ക് ചിത്രങ്ങളില്‍ ഒന്നിന്റെ റീമേക്കില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

റീമേക്കിന്റെ രചന നിര്‍വ്വഹിക്കുന്നത് സംവിധായകനും നടനുമായ ഭാഗ്യരാജ് തന്നെയാണ്. അതേസമയം റീമേക്കില്‍ ചിത്രത്തിന്റെ കഥാഗതിയില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല നടന്‍ ശശികുമാറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ജെഎസ്ബി ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version