പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘ഈവിള്‍ ഐ’; ട്രെയിലര്‍ പുറത്തുവിട്ടു

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘ഈവിള്‍ ഐ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. മാധുരി ശേഖറിന്റെ ഇതേപേരിലുള്ള പുസ്തമാണ് ‘ഈവിള്‍ ഐ’ എന്ന പേരില്‍ സിനിമയാകുന്നത്.

പുനര്‍ജന്മത്തിന്റെയും അന്ധവിശ്വാസത്തിന്റെയുമൊക്കെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. എലന്‍ ദസ്സനിയും രാജീവ് ദസ്സനിയുമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സരിത ചൗധരി, സുനിത മണി, ഒമര്‍, ബെര്‍ണാര്‍ഡ് വൈറ്റ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. ഒക്ടോബര്‍ 13ന് ആമസോണില്‍ ചിത്രം റിലീസ് ചെയ്യും.

Exit mobile version