ദുല്‍ഖറിന്റെ നായികയായി തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി താരപുത്രി

'ഹലോ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണിയുടെ സിനിമയിലെ അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി താരപുത്രി. ആര്‍എ കാര്‍ത്തിക് ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം വാനിലാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്നത്.
ചിത്രത്തിലെ മൂന്ന് നായികമാരിലൊരാളായിട്ടാണ് കല്യാണി എത്തുന്നത്. ബോളിവുഡ് ചിത്രം കര്‍വാനില്‍ ദുല്‍ഖറിനൊപ്പം വേഷമിട്ട ക്രിതിയാണ് മറ്റൊരു നായിക.

‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണിയുടെ സിനിമയിലെ അരങ്ങേറ്റം. ഇരുമുഖന്‍, കൃഷ് 3 എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് കല്യാണി.

കെന്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെല്‍വ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീന ദയാലനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. റോഡ് മൂവിഗണത്തില്‍ പെടുന്ന ചിത്രമാണ് വാന്‍.

Exit mobile version