‘മിയക്ക് മിന്നണിയിച്ച് അശ്വിന്‍’ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ചിത്രങ്ങളും വീഡിയോയും; കാണാം ലളിതമായ ചടങ്ങുകളും ചിത്രങ്ങളും

പ്രേക്ഷക പ്രിയങ്കരി മിയ ജോര്‍ജ് വിവാഹിതയായി. കോട്ടയം സ്വദേശി അശ്വിന്‍ ഫിലിപ്പാണ് താരത്തിന് മിന്നണിയിച്ചത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു ലളിതമായി വിവാഹം നടത്തിയത്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹം ലളിതമായി നടത്തിയത്.

കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോള്‍ താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലും നിറയുന്നത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മിയ അഭിനയരംഗത്ത് ചുവടുവെച്ചത്.

‘അല്‍ഫോണ്‍സാമ്മ’ എന്ന സീരിയലിലാണ് പ്രധാന കഥാപാത്രമായി താരം വേഷമിട്ടത്. ഈ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ, ബിജുമേനോന്‍ നായകനായി എത്തിയ ‘ചേട്ടായീസ്’ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലേയ്ക്കും താരം എത്തുകയായിരുന്നു.

ചിത്രത്തില്‍ നായികയാണ് മിയ എത്തിയത്. ശേഷം പ്രേക്ഷക മനംകവര്‍ന്ന് താരം സജീവമായി സിനിമാ രംഗത്തുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമോ എന്ന ആശങ്കയും പ്രേക്ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

കാണാം മിയയുടെ വിവാഹ ചിത്രങ്ങളും വീഡിയോയും;

Exit mobile version