കങ്കണാ ജിയുടെ പോരാട്ടങ്ങൾക്ക് കട്ട സപ്പോർട്ട്: പിന്തുണ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്

മഹാരാഷ്ട്ര സർക്കാരും നടി കങ്കണാ റണാവത്തും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ ഇരൂകൂട്ടർക്കും വേണ്ടി വാദിക്കുകയാണ് സോഷ്യൽമീഡിയ. ഇതിനിടെ പണ്ഡിറ്റ്ജിയുടെ സാമൂഹ്യ നിരീക്ഷണം എന്ന പേരിൽ നടി കങ്കണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കങ്കണാജിയുടെ ഒറ്റയാൾ പോരാട്ടത്തിന് കട്ട സപ്പോർട്ടെ അന്ന് സന്തോഷ് സോഷ്യൽമീഡിയയിൽ കുറിക്കുന്നു.
സുഷാന്ത് ജി യുടെ മരണ കാരണം ഉടനെ കണ്ടു പിടിക്കുമെന്നും, സിനിമയും അധോലോകവും, മയക്കു മരുന്ന് മാഫിയയേയും പോലീസ് പൂട്ടി കെട്ടുമെന്നും പ്രതീക്ഷിക്കുന്നു. കങ്കണാ ജി യുടെ പോരിട്ടങ്ങൾക്ക് കട്ട സപ്പോർട്ട് സന്തോഷ് കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം

Kankana Ranaut ji എന്ന ഹിന്ദി നടിയുടെ ഒറ്റയാള് പോരാട്ടത്തിന് കട്ട സപ്പോ4ട്ട് നല്കുന്നു.

ഹിന്ദി നട9 സുഷാന്തിന്‌ടെ മരണത്തിന് ശേഷം ഹിന്ദി സിനിമാ മേഖലയിലെ സ്വജന പക്ഷപാതം, ലഹരി മാഫിയ, സിനിമയിലേയും രാഷ്ട്രീയത്തിലേയും അധോലോക ബന്ധം etc. വിഷയങ്ങള് രൂക്ഷമായും, പരസ്യമായും പുറത്ത് വന്നല്ലോ. കങ്കണാ ജി ഈ വിഷയത്തില് ശക്തമായ് നിലപാട് സ്വീകരിച്ചതാണ് ഇന്ന് റിയയുടെ അറസ്റ്റില് വരെ കാര്യങ്ങള് എത്തുകയും, ഹിന്ദി സിനിമയിലെ അധോലോകം, മയക്കു മരുന്ന് ബന്ധത്തിനെതിരെ അന്വേഷണവും തുടങ്ങുവാ9 കാരണമായതും. (Republic channel ന്‌ടെ ഉറച്ച നിലപാടും നി4ണ്ണായകമായ്)

ഇതിന്‌ടെ തുട4ച്ചയായ് പല പ്രമുഖരില് നിന്നും കങ്കണാ ജി ക്ക് നിരവധി ഭീഷിണി ഉണ്ടാവുകയും, അവരൂടെ ഓഫീസ് ഇന്നലെ തക4ക്കുകയും ചെയ്തല്ലോ..

ഒരു ഇന്ത്യ9 പൗരയായ അവ4ക്ക് (basically Himachal Pradesh കാരിയാണ് അവ4) മഹാരാഷ്ട്രാ സംസ്ഥാനത്ത് താമസിക്കുന്നതില് ഒരു പ്രശ്‌നവും ഇല്ല. അനാവശ്യ ഭീഷിണി പ്രശ്‌നം കൂടുതല് വഷളാക്കാം.

സുഷാന്ത് ജി യുടെ മരണ കാരണം ഉടനെ കണ്ടു പിടിക്കുമെന്നും, സിനിമയും അധോലോകവും, മയക്കു മരുന്ന് മാഫിയയേയും പോലീസ് പൂട്ടി കെട്ടുമെന്നും പ്രതീക്ഷിക്കുന്നു.

കങ്കണാ ജി യുടെ പോരിട്ടങ്ങള്ക്ക് കട്ട സപ്പോ4ട്ട്.

(വാല് കഷ്ണം…വെല്ലു വിളിച്ചവരുടെ മടയിൽ നട്ടെല്ല് നിവർത്തി വരുന്ന കങ്കണ റാവത്ത് ദി റിയൽ ഹീറോയിൻ …ഈ കാലത്തെ ഝാൻസി റാണി ധൈര്യമായ് മുംബൈയില് തന്നെ കഴിയുക. കട്ട സപ്പോ4ട്ട് )

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക9മാർക് അര പണ്ഡിറ്റ്)

Exit mobile version