പ്രിയങ്ക ചോപ്ര ഒരു ഫ്രോഡാണ്, നിക്കിനെ കുടുക്കിലാക്കിയതാണ്, നിക്കിന്റെ താല്‍പര്യം ഇതല്ല, യുഎസ് ആര്‍ട്ടിക്കിള്‍..! കലിത്തുള്ളി ബോളിവുഡ് ലോകം

കഴിഞ്ഞ 2 ആഴ്ചയായി ബോളിവുഡ് ലോകം താരവിവാഹങ്ങളുടെ ഹാങ്ങോവറിലാണ്. ദിപീക പദുക്കോണ്‍-രണ്‍വീര്‍ വിവാഹം നവംബര്‍ പകുതിയോടെയും പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് വിവാഹം ഡിസംബര്‍ ഒന്ന് രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു നടന്നത്. ഇരുവിവാവഹങ്ങളും ആരാധകര്‍ ഏറെ പ്രിയത്തോടെ ഏറ്റെടുത്തു.

പ്രിയങ്ക-നിക്ക് വിവാഹ വിരുന്നും മറ്റ് ആഘോഷങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ നിറയെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമാണ്. എന്നാല്‍ പ്രിയങ്കാ നിക് വിവാഹം ഇന്ത്യയില്‍ മാത്രമല്ല. നിക്ക് അമേരിക്കന്‍ ഗായകനായതില്‍ യുഎസിലും വാര്‍ത്തയായിരുന്നു.

എന്നാല്‍ വളരെ വിഷശമകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. അമേരിക്കയിലെ ഒരു മാധ്യമം പ്രിയങ്കയെ അധിഷേപിച്ചിരിക്കുകയാണ്. പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനുമൊക്കയാണ് യുഎസില്‍ നിന്നും പുറത്ത് വിട്ട ആര്‍ട്ടിക്കിളില്‍ പറയുന്നത്.

‘നിക്ക് ജോണ്‍സ് താങ്കള്‍ ഈ വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക’. തുടങ്ങി നിക്കിന് താല്‍പര്യമില്ലാത്തൊരു ബന്ധത്തിലാണ് കുടുങ്ങിയിരിക്കുന്നതെന്നുമാണ് ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്നത്.

മാത്രമല്ല പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോള്‍ അദ്ദേഹം തയ്യാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്ന് പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പ്രിയങ്ക തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ..? എന്നും ആര്‍ട്ടിക്കിളില്‍ ചോദിക്കുന്നു.

എല്ലാത്തിനുമുപരി പ്രിയങ്കയെ കുറിച്ച് വംശീയത നിറഞ്ഞതും വെറുപ്പ് ഉളവാക്കുന്നതുമായ ഒത്തിരി കാര്യങ്ങളായിരുന്നു ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെതിരെ ബോളിവുഡില്‍ നിന്നും സോനം കപൂര്‍ അടക്കമുള്ള നടിമാരും മറ്റ് ആളുകളും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും യുഎസ് ആര്‍ട്ടിക്കിളിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Exit mobile version