കൂടെ പണിയെടുക്കുന്നവരോട് ഉള്ള മഞ്ജുവിന്റെ സമീപനം മാതൃക; മഞ്ജു വാര്യർക്ക് കാരിക്കേച്ചർ വരച്ച് പിറന്നാൾ ആശംസയുമായി വിധു വിൻസന്റ്

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ സൂപ്പർലേഡി മഞ്ജു വാര്യർക്ക് ഏറെ വ്യത്യസ്തമായ പിറന്നാൾ ആശംസയുമായി സംവിധായിക വിധു വിൻസന്റ്. മഞ്ജുവിന്റെ ആതിഥേയ മര്യാദയും സ്‌നേഹവുമാണ് വിധുവിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കാരിക്കേച്ചർ വരച്ചാണ് മഞ്ജുവിനെ വിധു പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.

തിരക്കഥയുമായി മഞ്ജുവിനെ സമീപിക്കുന്ന സിനിമാപ്രവർത്തകർക്ക് അവരെത്ര തിരക്കിലായാലും സ്‌നേഹപൂർവ്വം സ്വീകരിച്ചിരുത്തി സൽക്കരിച്ചതിനു ശേഷം മാത്രമേ വിടുകയുള്ളൂ എന്നാണ് വിധു പറയുന്നത്. ഇക്കാര്യമാണ് വിധു മഞ്ജുവിന്റെ മൂന്നു കാരിക്കേച്ചർ വരച്ച് പങ്കുവെച്ചിരിക്കുന്നത്.

‘സിനിമയുടെ വിസ്മയ ലോകത്ത് നില്ക്കുമ്പോഴും മഞ്ജുവിനെ വ്യത്യസ്തയാക്കുന്നത് അവരുടെ പ്രഫഷനലിസമാണ്, സഹജീവി സ്‌നേഹമാണ്. അഭിനേത്രി എന്ന നിലയിൽ തൊഴിലിനോടും കൂടെ പണിയെടുക്കുന്നവരോടുമുള്ള മഞ്ജുവിന്റെ സമീപനം മറ്റുള്ളവർക്ക് മാതൃകയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ. പിറന്നാൾ ദിനത്തിൽ എല്ലാ ആശംസകളും..’-വിധു കാരിക്കേച്ചറിനൊപ്പം കുറിച്ചതിങ്ങനെ.

Exit mobile version