സിനിമാ തിരക്കുകള്‍ ഇല്ല, കഠിനമായ വര്‍ക്കൗട്ടില്‍ റിയാസ് ഖാന്‍; ഗംഭീര സിക്‌സ്പാക്ക് പങ്കുവെച്ച് താരം

ഫിറ്റ്‌നസ് ശ്രദ്ധിക്കുന്ന കാര്യത്തില്‍ മലയാളി താരങ്ങളും ഒട്ടും പിന്നിലല്ല. ഇപ്പോള്‍ തന്റെ ഗംഭീര സിക്‌സ് പാക്ക് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ റിയാസ് ഖാന്‍. കൊവിഡ് കാലത്ത് സിനിമാ തിരക്കുകള്‍ ഇല്ലാത്തതിനാല്‍ കഠിനമായ വര്‍ക്കൗട്ടിലാണ് താരം.

സിക്‌സ് പാക്കിലുള്ള റിയാസ് ഖാന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ ഇപ്പോള്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ കുടുംബത്തോടൊപ്പമാണ് റിയാസ് ഖാന്‍ താമസിക്കുന്നത്. ഭാര്യ നടി കൂടിയായ ഉമ റിയാസ് ഖാന്‍. ഷരീഖ് ഹസന്‍, ഷംസാദ് ഹസന്‍ എന്നിവരാണ് മക്കള്‍. കൊച്ചി സ്വദേശിയായ റിയാസ് ഖാന്‍ നിര്‍മാതാവ് റഷീദിന്റെ മകനാണ്. 1994-ല്‍ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ശ്രദ്ധേയനാക്കി. പിന്നീട് തമിഴ്, തെലുഗ്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി ഒട്ടനവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Exit mobile version