എസ്പി ബാലസുബ്രഹ്മണ്യം കൊവിഡ് നെഗറ്റീവായി; സന്തോഷ വാര്‍ത്ത പങ്കുവച്ച് മകന്‍

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം കൊവിഡ് നെഗറ്റീവായി. മകന്‍ എസ്പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും മകന്‍ അറിയിച്ചു.

അദ്ദേഹം വെന്റിലേറ്ററിലാണെങ്കിലും മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടു എന്നും എസ്പി ചരണ്‍ മാധ്യമങ്ങളെ അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ എസ്പി ബാലസുബ്രഹ്മണ്യം തന്നെ പുറത്തുവിട്ടിരുന്നു.

തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 13ന് രാത്രിയോടെ ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്നാണ്
വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Exit mobile version