മൂന്ന് ആഴ്ച്ച മുമ്പ് തനിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് നടി ജനീലിയ ഡിസൂസ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.
അതേസമയം 21 ദിവസം ഐസോലേഷനില്‍ കഴിഞ്ഞ ശേഷം ശനിയാഴ്ച്ച തന്റെ കൊവിഡ് ഫലം നെഗറ്റീവ് ആയെന്നും താരം പറഞ്ഞു. 21 ദിവസത്തെ ഐസോലേഷന്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും ഒറ്റപ്പെടലിന്റെ ഭീകരതയെ നേരിടുന്നതിന് ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നാണ് താരം പറഞ്ഞത്. നേരത്തെ രോഗത്തെ തിരിച്ചറിയുക, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക, ആരോഗ്യത്തോടെയിരിക്കുക, ഇതാണ് കൊവിഡ് എന്ന രാക്ഷസനെ നേരിടാനുള്ള ഏകമാര്‍ഗം എന്ന് പറഞ്ഞാണ് ജനീലിയ പോസ്റ്റ് അവസാനിപ്പിച്ചത്.
