മാര്‍വല്‍ യൂണിവേഴ്‌സിന്റെ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; ക്യാപ്റ്റന്‍ മാര്‍വലിന്റെ രണ്ടാമത്തെ ട്രെയിലര്‍ എത്തി

ബ്രി ലാര്‍സണ്‍ ടൈറ്റില്‍ റോളിലെത്തുന്ന ക്യാപ്റ്റന്‍ മാര്‍വലിന്റെ വരവ് പ്രഖ്യാപിച്ച് രണ്ടാമത്തെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറക്കിയത്

ലോകസിനിമാ പ്രേക്ഷകരെ ആവേശത്തിലാക്കി ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം ക്യാപ്റ്റന്‍ മാര്‍വലിന്റെ രണ്ടാമത്തെ ട്രെയിലര്‍ റിലീസ് ചെയ്തു.

ഇന്‍ഫിനിറ്റി വാറിന് ശേഷം സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ബ്രി ലാര്‍സണ്‍ ടൈറ്റില്‍ റോളിലെത്തുന്ന ക്യാപ്റ്റന്‍ മാര്‍വലിന്റെ വരവ് പ്രഖ്യാപിച്ച് രണ്ടാമത്തെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറക്കിയത്.

സാമുവല്‍ ജാക്‌സണ്‍, ലീ പേസ്, ജൂഡ് ലോ, ക്ലാര്‍ക് ഗ്രെഗ്, ഗ്രെമ്മ ചാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അന്ന ബോഡെന്‍, റയാന്‍ ഫ്‌ലെക്ക് എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിന് ചിത്രം തീയേറ്ററുകളിലെത്തും.

Exit mobile version