സംവിധായകന്‍ വിഎം വിനുവിന്റെ മകള്‍ വര്‍ഷ വിവാഹിതയായി; വരന്‍ നിത്യാനന്ദ, ചിത്രങ്ങള്‍

സംവിധായകന്‍ വിഎം വിനുവിന്റെ മകളും ഗായികയുമായ വര്‍ഷ വിവാഹിതയായി. നിത്യാനന്ദയാണ് വര്‍ഷയ്ക്ക് മിന്ന് ചാര്‍ത്തിയത്. കോഴിക്കോട് ട്രൈപെന്റാ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് കാല നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്.

അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹചടങ്ങില്‍ പങ്കുകൊണ്ടത്. ഗായികയായ വര്‍ഷ, മറുപടി, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിഎം വിനു തന്നെയാണ് വേഷം സംവിധാനം ചെയ്തത്.

Exit mobile version