‘ഇതാണ് ശരിക്കും ഉള്ള ഞാന്‍’ ജന്മദിനത്തില്‍ രസികന്‍ ചിത്രം പങ്കുവെച്ച് സുബി സുരേഷ്

ജന്മദിനത്തില്‍ രസികന്‍ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്. ഫേസ്ബുക്കിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. നാടന്‍ ലുക്കിലുള്ള ചിത്രത്തില്‍ ബെര്‍ത്‌ഡേ ഗേള്‍ എന്നെഴുതിയാണ് സുബി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

”സലീം കുമാര്‍ പറഞ്ഞതുപോലെ ഇതാണ് ശരിക്കും ഞാന്‍. മറ്റത് ഞാന്‍ അല്ലെടാ” ചിത്രത്തിനൊപ്പം സുബി കുറിച്ചു. നിരവധി രസകരമായ കമന്റുകളും ജന്മദിനാശംസകളുമായി ആരാധകരും രംഗത്തെത്തി.

ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളോടും ഒരുപാട് സ്‌നേഹമുണ്ടെന്ന് മറ്റൊരു പോസ്റ്റ് പങ്കുവച്ച് സുബി കുറിച്ചു.

Exit mobile version