എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നു; തുറന്നടിച്ച് പത്മപ്രിയ

എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നതായി നടി പത്മപ്രിയ. എഎംഎംഎയോട് ഇത്രയധികം ചോദ്യങ്ങള്‍ ചോദിച്ചിട്ടും, പരാതികള്‍ ഉന്നയിച്ചിട്ടും ഇതുവരെ തൃപ്തികരമായ ഉത്തരമോ നടപടിയോ ലഭിച്ചിട്ടില്ല. എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നു, അല്ലെങ്കില്‍ അവരെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പത്മപ്രിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

വിഷയത്തില്‍ നടപടിയെടുക്കാന്‍ എഎംഎംഎയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് അവര്‍ക്ക് മനസ്സിലായതായി പാര്‍വ്വതി പറഞ്ഞു. നാല് മണിക്കൂര്‍ നീണ്ടുനിന്ന എക്സിക്യൂട്ടീവ് മീറ്റിംഗിന് ശേഷമോ, അവര്‍ തീരുമാനമെടുക്കാന്‍ ചോദിച്ച പത്ത് പ്രവൃത്തി ദിനങ്ങള്‍ക്ക് ശേഷമോ യാതൊരുവിധ നടപടിയും എടുത്തില്ലെന്ന് നടി രേവതിയും പാര്‍വ്വതിയും പത്രസമ്മേളനത്തില്‍ ആരോപിച്ചു.

Exit mobile version