‘സുശാന്തും സാറാ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നു’ വെളിപ്പെടുത്തി നടന്റെ സുഹൃത്ത്, സാറയുടെ തീരുമാനം അത്ഭുതപ്പെടുത്തി, കുറിപ്പ്

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അടങ്ങാതെ ആരോപണങ്ങള്‍. ഇപ്പോള്‍ സുശാന്തും നടി സാറ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സുശാന്തിന്റെ സുഹൃത്തിന്റേതാണ് പുതിയ ആരോപണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇരുവരും കടുത്ത പ്രണയത്തിലായിരുന്നുവെന്നും ബോളിവുഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സാറ സുശാന്തമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും ഇയാള്‍ കുറിക്കുന്നു. സുശാന്ത് സിങ്ങ് രജ്പുത് നായകനായെത്തിയ കേദാര്‍നാഥിലൂടെയാണ് സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

കുറിപ്പ് ഇങ്ങനെ;

‘ കേദാര്‍നാഥ് സിനിമയുടെ പ്രമോഷന്‍ സമയം ഞാന്‍ ഓര്‍ക്കുന്നു… സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നു… അവര്‍ പിരിയാന്‍ പറ്റാത്ത വിധം അടുത്തിരുന്നു…കുഞ്ഞുങ്ങളുടേത് പോലെ നിഷ്‌കളങ്ക സ്‌നേഹമായിരുന്നു അത്. ഇരുവരും പരസ്പരം വളരെയധികം ബഹുമാനിച്ചിരുന്നു, അത് ഇന്നത്തെ ബന്ധങ്ങളില്‍ കാണാന്‍ കഴിയുന്നത് വളരെ അപൂര്‍വമാണ്. സുശാന്തിനൊപ്പം സാറയ്ക്കും സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും ആത്മാര്‍ത്ഥമായ ആദരവുണ്ടായിരുന്നു… അത് കുടുംബം, സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആരെങ്കിലുമായിക്കൊള്ളട്ടെ.. ബോളിവുഡ് മാഫിയയുടെ സമ്മര്‍ദ്ദം കാരണമാണോ, സോഞ്ചിരിയയുടെ ബോക്‌സ് ഓഫീസ് പരാജയത്തിനു പുറകെ സുശാന്തുമായി ബന്ധം വേര്‍പെടുത്താന്‍ സാറ തീരുമാനിച്ചതെന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു,”-ഇയാളുടെ പോസ്റ്റില്‍ പറയുന്നു.

Exit mobile version