ആലിയ ഭട്ടിന്റെ ‘സഡക്ക് 2’ ട്രെയിലര്‍; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡിസ്‌ലൈക്ക് ചെയ്ത രണ്ടാമത്തെ യൂട്യൂബ് വീഡിയോ

മഹേഷ് ഭട്ടിനും ആലിയ ഭട്ടിനും വീണ്ടുമൊരു തിരിച്ചടി കൂടി. ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട രണ്ടാമത്തെ യൂട്യൂബ് വീഡിയോ എന്ന നേട്ടം സ്വന്തമാക്കിയിരുക്കുകയാണ് ഇവരുടെ പുതിയ ചിത്രമായ ‘സഡക്ക് 2’വിന്റെ ട്രെയിലര്‍. 11 മില്യന്‍ (ഒരുകോടി) ഡിസ്‌ലൈക്കുകളാണ് സഡക്ക് 2 ട്രെയിലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ളത് 2018ലെ യൂട്യൂബിന്റെ തന്നെ റിവൈന്‍ഡ് വീഡിയോയാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡിസ്‌ലൈക്ക് ചെയ്ത വീഡിയോ.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ടിനെതിരെ ആരോപണവുമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിനെതിരെ ശക്തമായ ഡിസ്ലൈക്ക് ക്യാംപെയ്ന്‍ ഇപ്പോള്‍ നടക്കുന്നത്.

29 വര്‍ഷം മുമ്പ് മഹേഷ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത് സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി എത്തിയ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ത്രില്ലര്‍ ചിത്രമായ ‘സഡകി’ന്റെ രണ്ടാം ഭാഗമാണിത്. ‘സഡക് 2’ ഓണ്‍ലൈനിലാണ് റിലീസ് ചെയ്യുന്നത്. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ആഗസ്ത് 28ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഹോട്ട്സ്റ്റാര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ക്യാംപെയിനും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Exit mobile version