വെള്ളിത്തിരയിലെ ശകുന്തളാ ദേവിയും ഗണിതത്തിൽ പിന്നിലല്ല; മാർക്ക് ലിസ്റ്റ് പ്രദർശിപ്പിച്ച് വിദ്യ ബാലൻ

ലോകറെക്കോർഡ് സ്വന്തമാക്കിയ പ്രശസ്ത ഗണിതശാസ്ത്രപ്രതിഭ ശകുന്തളാദേവിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിച്ച വിദ്യ ബാലൻ താനും ഗണിതത്തിൽ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. പത്താം ക്ലാസിലെ സ്വന്തം മാർക്ക് ലിസ്റ്റുമായെത്തിയാണ് വിദ്യ ബാലൻ രംഗത്തെത്തിയിരിക്കുന്നത്.

‘ശകുന്തളയുടെ അടുത്തെത്തില്ലെങ്കിലും താനും കണക്കിൽ ഒട്ടും മോശമല്ലല്ലോ അല്ലേ’ വിദ്യ ചോദിക്കുന്നു. 1994ലെ പത്താംക്ലാസ് പരീക്ഷയുടെ മാർക്ക്‌ലിസ്റ്റിലാണ് വിദ്യ ആരാധകർക്കായി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 82 ശതമാനം മാർക്കു വാങ്ങിയ വിദ്യ കണക്ക് പരീക്ഷയിൽ 150ൽ 126 മാർക്ക് നേടിയിരുന്നു.

താനൊരു ജീനിയസ് ഒന്നുമല്ലായിരുന്നു. പക്ഷേ ഒട്ടും മോശമൊന്നും അല്ലായിരുന്നു എന്നാണ് വിദ്യ പറയുന്നത്. ആമസോൺ പ്രൈമിലുള്ള ശകുന്തളാദേവി ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

Exit mobile version