മണിക്കൂറിന് എത്രയാ റേറ്റെന്ന് കമന്റ്; പ്രതികരിച്ച് സാനിയ

നൃത്തവേദിയിൽ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തിയ പ്രിയതാരമാണ് സാനിയ ഇയ്യപ്പൻ. പത്താംക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ സാനിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. ഒരിക്കൽ ബംഗളൂരു യാത്രയ്ക്കിടയിൽ ഷോട്‌സും ടോപ്പും ധരിച്ച് നിൽക്കുന്ന തന്റെ ചിത്രം സാനിയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ” മണിക്കൂറിന് എത്രയാ റേറ്റ്’ എന്നായിരുന്നു ഒരാളുടെ കമന്റെന്ന് സാനിയ പറയുന്നു.

ഈ കമന്റിനോട് പ്രതികരിച്ച രീതിയും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. ”എന്റെ മറുപടി കിട്ടാനാണ് മോശം കമന്റിട്ടതെന്ന് പിന്നീടയാൾ ക്ഷമ യാചിച്ച് കൊണ്ട് എന്നോട് പറഞ്ഞു. വിശന്ന് വലഞ്ഞപ്പോൾ ഭക്ഷണം മോഷ്ടിക്കേണ്ടി വന്ന മധു എന്ന പാവം ചേട്ടനെ തല്ലിക്കൊന്നവർ ഇത്തരം ഞരമ്പുരോഗികളെ തല്ലിക്കൊല്ലാനുള്ള മനസാണ് കാണിക്കേണ്ടത്. അങ്ങനെയേ നമ്മുടെ നാട് നന്നാവൂ. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അയാളുടെ സ്വാതന്ത്ര്യമാണ്. എന്ത് വസ്ത്രം ധരിക്കുന്നുവെന്നതിലല്ല മറ്റുള്ളവർ അതെങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് പ്രശ്‌നം. കാഴ്ചപ്പാടാണ് മാറേണ്ടത്. മോഡേൺ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെല്ലാം മോശക്കാരാണെന്ന ധാരണയും മാറണം.’ സാനിയ അന്ന് പറഞ്ഞതിങ്ങനെ.

ഏതായാലും, ഇത്തരം ഞരമ്പുരോഗികളുടെ കമന്റുകൾ കേട്ട് തളർന്നിരിക്കാതെ പ്രതികരിക്കുകയും പോരാടുകയുമാണ് പെൺകുട്ടികൾ ചെയ്യേണ്ടതെന്ന സാനിയയുടെ വീക്ഷണത്തെ അന്നും ഇന്നും പ്രോത്സാഹിപ്പിക്കുകയാണ് സോഷ്യൽമീഡിയ.

Exit mobile version