‘വാട്ട് എ ലവ് ലി ഫിലിം, മികച്ച അഭിനേതാക്കള്‍’ പ്രശംസിച്ച് അനുഷ്‌ക ശര്‍മ; കുമ്പളങ്ങി നൈറ്റ്‌സിന് മറ്റൊരു പൊന്‍തൂവല്‍ കൂടി

മധു സി. നാരായണ്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി ലഭ്യമായിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും രംഗത്ത് വന്നിരിക്കുകയാണ്.

വാട്ട് എ ലവ് ലി ഫിലിം എന്നാണ് താരത്തിന്റെ പ്രശംസ. ഇതിനു പുറമെ, മനോഹരമായ സംവിധാനവും മികച്ച അഭിനേതാക്കളുമാണെന്നും ചിത്രത്തിന്റേതെന്ന് അനുഷ്‌ക കുറിച്ചു. അനുഷ്‌ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം അഭിനന്ദനം നേര്‍ന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച അനുഷ്‌ക സംവിധായകന്‍ മധു സി നാരായണനെയും ടാഗ് ചെയ്തിരുന്നു.

പ്രണയം, സാഹോദര്യം, സൗഹൃദം, ഭയം, ദുഃഖം എന്നിങ്ങനെ മനുഷ്യരുടെ വിവിധഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. തുരുത്തില്‍ ജീവിക്കുന്ന നാല് സഹോദരന്മാരുടെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞത്. ശ്യം പുഷ്‌കരന്റേതാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്നാ ബെന്‍, മാത്യു തോമസ്, ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Exit mobile version