നടി നിക്കി ഗല്‍റാണിക്ക് കോവിഡ്; തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങള്‍

മുംബൈ: തെന്നിന്ത്യന്‍ സിനിമാതാരം നിക്കി ഗല്‍റാണിക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളുള്ളതിനാല്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

തനിക്ക് കോവിഡ് ബാധിച്ച വിവരം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് തനിക്ക് കോവിഡ് പോസിറ്റീവ് ആയതെന്ന് താരം പറയുന്നു. ‘കഴിഞ്ഞ ആഴ്ച്ച പരിശോധനയില്‍ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു.” എന്ന് നിക്കി ഗല്‍റാണി പറഞ്ഞു.

”രോഗം ഭേദപ്പെട്ടു വരുന്നു. ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നു. എന്ന ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നിര്‍ദേശങ്ങള്‍ തന്നു പിന്തുണച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി.’ എന്നും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരുന്ന ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ താന്‍ പാലിച്ചിരുന്നുവെന്നും നടി പറയുന്നു. മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. ഏവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ വൃത്തിയാക്കി വയ്ക്കുകയും ചെയ്യണം, വീടുകളില്‍ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകള്‍ അനുസരിച്ചേ മതിയാകൂവെന്നും നടി പറയുന്നു.

Exit mobile version