‘കണ്‍മണി അന്‍പോട് കാതലന്‍…’ റാമിന് പാടിക്കൊടുത്ത് ജാനു; വീഡിയോ

പ്രണയ ചിത്രം 96ലെ നീക്കം ചെയ്ത രംഗങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ജാനു, റാമിന് ‘കണ്‍മണി അന്‍പോട് കാതലന്‍… പാടിക്കൊടുക്കുന്ന പ്രണയരംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പുതിയ രംഗം പുറത്ത് വിട്ടത്.

ഗായിക എസ് ജാനകി അഭിനയിച്ച ഒരു രംഗവും നേരത്തേ പുറത്ത് വിട്ടിരുന്നു. റാമും ജാനുവും ചെന്നൈയിലുള്ള എസ് ജാനകിയുടെ വീട് സന്ദര്‍ശിക്കുന്നതും ജാനു ജാനകിക്ക് പാട്ട് പാടി നല്‍കുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്നാല്‍ ആ രംഗം ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ രംഗം ഒഴിവാക്കിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എസ് ജാനകിയെപ്പോലെ പ്രശസ്ത ഗായികയുടെ വീട്ടില്‍ അര്‍ധരാത്രി പ്രവേശിക്കാന്‍ കഴിയില്ല എന്നതായിരുന്നു കാരണം.

Exit mobile version