ഹെലന്‍ എത്ര ശ്രമിച്ചിട്ടും ആ വാതില്‍ തുറക്കാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍

മാത്തുക്കുട്ടി സേവ്യര്‍ അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമായി ഒരുക്കിയ ചിത്രമാണ് ‘ഹെലന്‍’. തീയ്യേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിക്കുന്ന കഥാപാത്രം അപ്രതീക്ഷിതമായി ഒരു ഫ്രീസറില്‍ പെട്ടുപോകുന്നതും തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പലതവണ പലവിധത്തില്‍ ഫ്രീസറില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെലന്‍ ശ്രമിക്കുന്നുണ്ട്. ഹെലന്‍ എത്ര ശ്രമിച്ചിട്ടും ആ വാതില്‍ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തുറന്നുകാട്ടിയിരിക്കുകയാണ് സംവിധായകന്‍ മാത്തുക്കുട്ടി. ഹെലന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തുറന്നു പോകാതിരിക്കാനായി തള്ളിപ്പിടിച്ചിരിക്കുന്ന അസിസ്റ്റന്റ് ഡയക്ടറുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മാത്തുക്കുട്ടി ഇത്തരത്തില്‍ കുറിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് സംവിധായകന്‍ ആ രഹസ്യം പുറത്തുവിട്ടത്.

അതേസമയം ഹെലന്‍ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Exit mobile version