ലുങ്കി ആണുങ്ങള്‍ക്ക് മാത്രമല്ല പെണ്ണുങ്ങള്‍ക്കും ചേരും! വൈറലായി അമലാ പോളിന്റെ ചിത്രം

അമലപോള്‍ ലുങ്കി ധരിച്ച് പുഴയ്ക്ക് സമീപം നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അമല പോള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

ലുങ്കി ഉടുത്ത് പുഴയ്ക്ക് സമീപം നില്‍ക്കുന്നതാണ് ഫോട്ടോ. ‘ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ കള്ളും അപ്പവും മീന്‍ കറിയുമാണ് എല്ലാവരും കഴിക്കുന്നത്’ എന്നാണ് ഫോട്ടോയ്ക്ക് അമല പോള്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

Exit mobile version