താരതമ്യം ചെയ്ത് മതിവരാതെ രാഖി സാവന്ത്; പ്രിയങ്കയുടെ ഭര്‍ത്താവിനേക്കാള്‍ മികച്ചതാണ് തന്റെ ഭര്‍ത്താവാന്‍ പോകുന്ന ദീപക് എന്ന് താരം!

കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍.

ബോളിവുഡിന്റെ ചൂടന്‍ താരം രാഖി സാവന്ത് തന്റെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നതിലും താരമതമ്യം ചെയ്യുന്നതിലും മതിവരാതെ മുന്‍പോട്ടു പോവുകയാണ്. ദീപിക-രണ്‍വീര്‍ ജോഡിയെ വിട്ട് ഇപ്പോള്‍ താരമത്യം പ്രിയങ്ക-നിക് ജോണ്‍സണിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. പ്രിയങ്കയുടെ ഭര്‍ത്താവിനേക്കാള്‍ മികച്ചതാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നാണ് താരം പറയുന്നത്.

കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍. ഡിസംബര്‍ 31 നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യമെ വിവാഹം അറിയിച്ചതിനൊപ്പം തങ്ങള്‍ വെര്‍ജിനാണെന്ന സര്‍ട്ടിഫിക്കറ്റും ഒപ്പം വെച്ചിരുന്നു. ഇത് വന്‍ ചര്‍ച്ചയ്ക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദങ്ങള്‍ താരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജോണ്‍സിനേക്കാള്‍ മിടുക്കനാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നും ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അമീര്‍ഖാന്‍, ഷാരുഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരെല്ലാം തന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും രാഖി വിശദീകരിക്കുന്നു. തനുശ്രീ ദത്തയ്‌ക്കെതിരെ മീടൂ ആരോപണം നടത്തിയാണ് രാഖി സാവന്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

ചെലവ് ചുരുക്കിയാണ് താന്‍ വിവാഹം കഴിക്കുന്നതെന്നും ദീപികയെപ്പോലെ മേനി നടിക്കാനില്ലെന്നും രാഖി വ്യക്തമാക്കിയിരുന്നു. ”പ്രിയങ്ക ഞാനും വിവാഹിതയാകാന്‍ പോകുകയാണ്. അമേരിക്കയില്‍ വച്ചാണ് ഞങ്ങളുടെ വിവാഹം.” രാഖി വീഡിയോയില്‍ പറയുന്നു.

Exit mobile version