ബോളിവുഡിൽ അപവാദ പ്രചരണവും തനിക്കെതിരെ പ്രവർത്തിക്കുന്ന ഗൂഢസംഘവുമെന്ന് എആർ റഹ്മാൻ; തെന്നിന്ത്യൻ സ്ത്രീകൾക്കുള്ള പിന്തുണ പുരുഷന്മാർക്കില്ലെന്ന് വൈരമുത്തു; പിന്തുണച്ച് തമിഴകം

ഓസ്‌കാർ പുരസ്‌കാരം പോലും തേടിയെത്തിയ ഇന്ത്യൻ സംഗീതത്തിലെ മൊസാർട്ട് എആർ റഹ്മാന്റെ ബോളിവുഡിലെ ഗൂഢസംഘത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. കഴിഞ്ഞ ദിവസം റിലീസായ അന്തരിച്ച നടൻ സുഷാന്ത് സിങ് രജ്പുത്തിന്റെ അവസാന സിനിമയായ ദിൽബെച്ചാരെയുടെ പ്രമോഷനിടെയാണു ഹിന്ദി സിനിമയിലെ വിവേചനത്തെ കുറിച്ച് റഹ്മാൻ വെളിപ്പെടുത്തിയത്. ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച നിരവധി പാട്ടുകൾ റഹ്മാൻ ഹിന്ദിയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും ബാളിവുഡിൽ വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമാണു റഹ്മാൻ സംഗീതം ചെയ്തിട്ടുള്ളത്. ഇന്ത്യൻ മൊസാർട്ടിന്റെ മാന്ത്രിക സംഗീത്തെ ഉപയോഗപ്പെടുത്തിയത്. ഇതിന്റെ കാരണം തിരക്കിയ റേഡിയോ ജോക്കിയോടായിരുന്നു റഹ്മാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ചില തെറ്റിദ്ധാരണകളുടെ പേരിലാണെങ്കിലും തനിക്കെതിരെ ഒരു സംഘം ബോളിവുഡിൽ അപവാദം പ്രചരിപ്പിക്കുകയും അവസരം നഷ്ടപെടുത്തുന്നതായും റഹ്മാൻ വെളിപ്പെടുത്തുകയായിരുന്നു. ദിൽബെച്ചാരെയുടെ സംവിധായകനെ സ്വാധീനിക്കാൻ വരെ ശ്രമങ്ങളുണ്ടായെന്നും അദ്ദേഹം വിശദീകരിക്കുന്നു.

അതേസമയം, ഈ വെളിപ്പെടുത്തൽ വിവാദമായതിനു പിന്നാലെ റഹ്മാന് പിന്തുണയുമായി കവി വൈരമുത്തുവടക്കമുള്ള തമിഴ് സിനിമാലോകത്തെ പ്രമുഖർ രംഗത്തെത്തി. ദക്ഷിണേന്ത്യൻ കലാകാരികൾക്കു ബോളിവുഡിൽ കിട്ടുന്ന സ്വീകാര്യത പുരുഷന്മാർക്കില്ലെന്നു കവി വൈരമുത്തു തുറന്നടിച്ചു.

ഇതിനിടെ, വിവാദങ്ങൾക്കില്ലെന്നു സൂചിപ്പിച്ചു റഹ്മാനും ട്വീറ്റ് ചെയ്തു. പ്രശസ്തിയും അവസരങ്ങളും ഇനിയും വരുമെന്നും സമയം ആരെയും കാത്തിരിക്കില്ലെന്നുമായിരുന്നു ട്വീറ്റ്.

Exit mobile version