മമ്മൂട്ടി ആരാധകര്‍ക്കും സന്തോഷിക്കാം…ഒടിയനില്‍ ഏട്ടനൊപ്പം ഇക്കയും! ബ്രഹ്മാണ്ഡ ചിത്രം തീയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം

ഡിസംബര്‍ 14ന് ചിത്രം തീയ്യേറ്ററിലെത്തും

വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനില്‍ മമ്മൂട്ടിയും. മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായെത്തുന്ന ചിത്രത്തില്‍ ശബ്ദസാന്നിധ്യം കൊണ്ടാണ് മമ്മൂട്ടി എത്തുന്നത്. സംവിധായകന്‍ ശ്രീകുമാറിനൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രം കണ്ടതോടെ ആരാധകരും ആകാംക്ഷയിലാണ്.

തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന അടിക്കുറിപ്പോടെ ശ്രീകുമാര്‍ മേനോന്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇടിമുഴക്കമുള്ള ശബ്ദത്തോടെ ഒടിയന്‍ പൂര്‍ത്തിയായി എന്നും ശ്രീകുമാര്‍ മേനോന്‍ കുറിച്ചു.

ഒടിയന്‍, സിനിമയുടെ വിവരണം(narration) മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലായിരിക്കും. ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തു വിട്ടത്.ഡിസംബര്‍ 14ന് ചിത്രം തീയ്യേറ്ററിലെത്തും.

Exit mobile version