ആരാധ്യയുടെ കാര്യത്തില്‍ കൂടുതല്‍ ആശങ്കയും ഭയവും തോന്നുന്നു, അവള്‍ വളരെ കൊച്ചു കുട്ടിയല്ലേ, ഇളം പ്രായത്തില്‍ ഇതെങ്ങനെ താങ്ങും;കോവിഡ് ബാധിച്ച ബച്ചന്‍ കുടുംബത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ലതാ മങ്കേഷ്‌കര്‍

മുംബൈ: അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയും കൊച്ചുമകള്‍ ആരാധ്യയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബച്ചന്‍ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതില്‍ നിരാശയും ആശങ്കയും പ്രകടിപ്പിച്ച് സംഗീത ഇതിഹാസം ലത മങ്കേഷ്‌കര്‍ രംഗത്തെത്തി.

ബച്ചന്‍ കുടുംബത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും എല്ലാവരും ഉടന്‍ രോഗമുക്തരാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലത മങ്കേഷ്‌കര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ലത മങ്കേഷ്‌കര്‍ ബച്ചന്‍ കുടുംബത്തിന് വൈറസ് ബാധിച്ചതില്‍ നിരാശയും ആശങ്കയും പ്രകടിപ്പിച്ചത്.

ബച്ചന്‍ കുടുംബത്തിന് വൈറസ് ബാധിച്ചുവെന്ന കാര്യം വിശ്വസിക്കാന്‍ വളരെ പ്രയാസമായിരുന്നു. ആ വാര്‍ത്ത കേട്ടപ്പോള്‍ മുഖത്ത് അടി കിട്ടിയ അവസ്ഥയാണ് അനുഭവപ്പെട്ടത് എന്നും ആരാധ്യ ബച്ചന്റെ കാര്യത്തിലാണ് എനിക്ക് കൂടുതല്‍ ആശങ്കയും ഭയവും തോന്നുന്നത്, അവള്‍ വളരെ കൊച്ചു കുട്ടിയല്ലേ. എന്നും ലത മങ്കേഷ്‌കര്‍ പറഞ്ഞു.

ലത മങ്കേഷ്‌കറിന്റെ വാക്കുകള്‍:

‘ബച്ചന്‍ സാബിനും കുടുംബത്തിനും കോവിഡ് ബാധിച്ചു എന്നു കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ആ വാര്‍ത്ത എനിക്കു വിശ്വസിക്കാനായില്ല. വൈറസ് ആരെയും ഒഴിവാക്കില്ല. കുറച്ചു കാലത്തേയ്ക്ക് അത് ഇവിടെ തന്നെയുണ്ടാകുമെന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ബച്ചന്‍ കുടുംബം ഈ രോഗബാധയില്‍ നിന്നും എത്രയും വേഗം കരകയറാനായി എല്ലാവരും പ്രാര്‍ഥിക്കണം. ആരാധ്യ ബച്ചന്റെ കാര്യത്തിലാണ് എനിക്ക് കൂടുതല്‍ ആശങ്കയും ഭയവും തോന്നുന്നത്. അവള്‍ വളരെ കൊച്ചു കുട്ടിയല്ലേ. ഈ ഇളം പ്രായത്തില്‍ തന്നെ ഇത്തരം രോഗാവസ്ഥയില്‍ അവള്‍ കഷ്ടപ്പെടാന്‍ പാടില്ല. ബച്ചന്‍ കുടുംബത്തിനു വേണ്ടി ഞാന്‍ പ്രത്യേകം പ്രാര്‍ഥിക്കുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, ആരാധ്യ ബച്ചന്‍ എന്നിവരെല്ലാം വേഗം സുഖം പ്രാപിക്കട്ടെ’.

Exit mobile version