എന്താണ് നിന്റെ ജീവിതത്തിൽ തെറ്റായി സംഭവിച്ചത്? മുതിർന്ന ഒരാളോട് നിനക്ക് സംസാരിക്കാമായിരുന്നു; സരോജ് ഖാന്റെ അവസാന കുറിപ്പ് സുശാന്തിനെ കുറിച്ച്

മുംബൈ: അന്തരിച്ച ബോളിവുഡ് കൊറിയോഗ്രാഫർ സരോജ്ഖാന്റെ അവസാന ഇൻസ്റ്റഗ്രാം കുറിപ്പ് സുശാന്ത് സിങ് രജ്പുത്തിനെ കുറിച്ച്. കഴിഞ്ഞ മാസം മരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിനെക്കുറിച്ചാണ് സരോജ് ഖാൻ പോസ്റ്റ് ചെയ്തിരുന്നത്. സുശാന്തിന്റെ മരണത്തിൽ ഞെട്ടിപ്പോയെന്നാണ് സരോജ് ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്.

‘ഞാൻ ഒരിക്കലും നിങ്ങളോടൊപ്പം പ്രവർത്തിച്ചിട്ടില്ല. പക്ഷെ നമ്മൾ കുറെ തവണ കണ്ടിട്ടുണ്ട്. എന്താണ് നിന്റെ ജീവിതത്തിൽ തെറ്റായി സംഭവിച്ചത്? ഇത്ര ദുഖകരമായ ഒരു പ്രവൃത്തി നിങ്ങൾ ചെയ്തതിൽ ഞാൻ ഞെട്ടലിലാണ്. സഹായിക്കാൻ പറ്റുന്ന മുതിർന്ന ഒരാളോട് നിനക്ക് സംസാരിക്കാമായിരുന്നു,’ സരോജ് ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഒപ്പം സുശാന്തിന്റെ എല്ലാ സിനിമകളും ഇഷ്ടമായിരുന്നെന്നും സുശാന്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നെന്നും സരോജ് ഖാൻ കുറിച്ചിരുന്നു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലർച്ചെയാണ് ബോളിവുഡിൽ മാസ്റ്റർജി എന്ന പേരിൽ വിളിക്കപ്പെടുന്ന സരോജ് ഖാൻ അന്തരിച്ചത്.

ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ജൂൺ 17 മുതൽ ഇവർ മുംബെയിലെ ഗുരു നാനാക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

Exit mobile version