രണ്ടു കൈകൾ കൊണ്ടും എഴുതി സുശാന്ത് സിങ്; വീണ്ടും വൈറലായി താരത്തിന്റെ വീഡിയോ

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മറ്റൊരു വീഡിയോ കൂടി വൈറലാകുന്നു. ആരാധകരേയും ബോളിവുഡിനേയും കണ്ണീരിലാഴ്ത്തി സുശാന്ത് വിട പറഞ്ഞിട്ടും താരം സോഷ്യൽമീഡിയയിൽ ഇപ്പോഴും സജീവ ചർച്ചയാവുകയാണ്.

സുശാന്തിന്റെ പഴയകാലത്തെ ഫോട്ടോകളും സുഹൃത്തുക്കൾക്കൊപ്പമുള്ള വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നതിനിടെയാണ്, അത്തരത്തിലുള്ള ഒരു പുതിയ വിഡിയോ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. രണ്ട് കൈകൾ കൊണ്ടും ഒരുമിച്ചെഴുതുന്ന സുശാന്തിനെയാണ് വീഡിയോയിൽ കാണുന്നത്. ‘ചിഛോരെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ പകർത്തിയ വീഡിയോയാണിതെന്നാണ് പറയുന്നത്.

Exit mobile version