‘നിന്നെ തിരികെ വേണം നീയില്ലാതെ പറ്റുന്നില്ല’ ഓര്‍മ്മ ചിത്രങ്ങളില്‍ വിങ്ങിപ്പൊട്ടി സഹോദരന്‍ ധ്രുവ് സര്‍ജ, തീരാവേദനയായി ചിരഞ്ജീവി സര്‍ജ

അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടി സഹോദരന്‍ ധ്രുവ് സര്‍ജ. ‘നിന്നെ തിരികെ വേണം നീയില്ലാതെ പറ്റുന്നില്ല’ എന്നാണ് ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ധ്രുവ് കുറിച്ചത്. ഇപ്പോഴും തീരാവേദനയായിരിക്കുകയാണ് ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം.

എന്റെ ലോകം എന്നാണ് ചിത്രങ്ങള്‍ക്ക് ധ്രുവ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ എന്നതാണ് ഏറെ വേദനയ്ക്ക് ഇടവരുത്തിയത്. ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് മൂന്ന് മാസം ഗര്‍ഭിണിയാണ്.

2018-ലായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം. 10 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഹൃദയസ്തംഭനമാണ് ചിരഞ്ജീവിയുടെ മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധു കൂടിയായ സര്‍ജ ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Exit mobile version