‘ചന്ദ്രമുഖി 2വില്‍ അഭിനയിക്കുന്നതിന് വേണ്ടി എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല, ഈ വാര്‍ത്ത വ്യാജമാണ്, എന്റെ ആരാധകരെ നിരാശപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു’; സിമ്രാന്‍

സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ നടി ജ്യോതികയ്ക്ക് പകരം സിമ്രാന്‍ നായികയാകുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സിമ്രാന്‍. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും വാര്‍ത്തയിലെ സത്യം അന്വേഷിച്ചതിന് ശേഷം മാത്രം പ്രസിദ്ധീകരിക്കൂ എന്നാണ് താരം പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.

‘ഈ വാര്‍ത്ത വ്യാജമാണ്, എന്റെ ആരാധകരെ നിരാശപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ഇങ്ങനെ ഒരു വേഷത്തിന് വേണ്ടി എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. വാര്‍ത്തയിലെ സത്യം അന്വേഷിച്ചതിന് ശേഷം മാത്രം പ്രസിദ്ധീകരിക്കൂവെന്ന് അപേക്ഷിക്കുന്നു’ എന്നാണ് സിമ്രാന്‍ ട്വിറ്ററില്‍ കുറിച്ചത്.

നേരത്തേ ജ്യോതികയും ഇതേരീതിയില്‍ ചിത്രത്തിലെ വേഷവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളിയിരുന്നു. അതേസമയം രണ്ടാം ഭാഗത്തില്‍ രാഘവ ലോറന്‍സായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ട്. പി വാസുവാണ് ചന്ദ്രമുഖി-2വും സംവിധാനം ചെയ്യുന്നത്. അതേസമയം ചിത്രത്തിന്റെ തിരക്കഥ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അതിന് ശേഷം മാത്രമേ ആരെല്ലാം സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നതിനെ കുറിച്ച് പറയാനാകൂവെന്നാണ് സംവിധായകന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version