മുംബൈ പോലീസിന് ഒരു ലക്ഷം സാനിറ്റൈസറുകള്‍ വിതരണം ചെയ്ത് സല്‍മാന്‍ ഖാന്‍; നന്ദി പറഞ്ഞ് പോലീസും

മുബൈ പോലീസിന് 1 ലക്ഷം സാനിറ്റൈസറുകള്‍ വിതരണം ചെയ്ത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. താരത്തിന് നന്ദി അറിയിച്ച് മുംബൈ പോലീസും രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘സല്‍മാന്‍ ഖാന് നന്ദി, മുബൈ പോലീസിന് 1 ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍ എത്തിച്ചു നല്‍കിയതിന്’, എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചത്. താരത്തിന്റെ പ്രവര്‍ത്തനത്തിന് സോഷ്യല്‍മീഡിയയും ഒന്നടങ്കം നന്ദി അറിയിക്കുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതല്‍ക്കേ സല്‍മാന്‍ ഉള്‍പ്പെട്ട ബോളിവുഡ് സമൂഹം ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നില്‍ തന്നെയുണ്ട്. കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ ഖാന്‍ തന്റെ പുതിയ സിനിമക്കായി മേടിച്ച ട്രക്ക് ഈദ് കിറ്റുകള്‍ വിതരണം ചെയ്യാനായി വിട്ടു നല്‍കിയത്. ഇതിനു പുറമെ, കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റും താരം എത്തിച്ച് നല്‍കിയിരുന്നു.

Exit mobile version