കള്ളു കുടിയന്മാർ വീണുകിടക്കുന്നത് കണ്ടാൽ ഒരാളുമുണ്ടാവില്ല പൊക്കാൻ, പക്ഷെ സാമ്പത്തിക വ്യവസ്ഥയെ പൊക്കാൻ കള്ളു കുടിയന്മാരേ ഉള്ളൂ; വൈറൽ വീഡിയോയുമായി നടി

കൊവിഡ് കൊണ്ടുവന്ന ലോക്ക് ഡൗൺ കാരണം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകിടം മറിഞ്ഞതോടെ ഇനി രക്ഷകരായി കള്ളു കുടിയന്മാർ തന്നെ എത്തണമെന്ന വൈറൽ വീഡിയോയുമായി നടി ജെന്നിഫർ ആന്റണി. നടിയുടെ ഈ ടിക് ടോക്ക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

മദ്യപൻമാർ റോഡിൽ വീണു കിടന്നാൽ അവരെ ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് നടി പറഞ്ഞു തുടങ്ങുന്നത്. ‘അതേ, കള്ളുകുടിയൻമാർ റോഡിൽ വീണുകിടക്കുന്നത് കണ്ടാൽ ഒരാളുമുണ്ടാവില്ല, അവരെ വന്നൊന്ന് പൊക്കാൻ. പക്ഷേ ഇപ്പോൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ വീണു കിടക്കുമ്പോൾ കള്ളു കുടിയൻമാരേ ഉള്ളൂ അതിനെ ഒന്ന് പൊക്കാൻ’ എന്നാണ് ജെന്നിഫർ പറയുന്നത്.
അതേസമയം, ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് ടിക് ടോക്കിൽ വൈറലായത്. തന്റെ ടിക് ടോക്ക് വീഡിയോ നടി ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്

2013ൽ 10.30 എ എം, ലോക്കൽ കോൾ എന്ന ജെന്നിഫർ സിനിമയിലെത്തുന്നത്. നീന, പത്തേമാരി, കസബ, ഭാസ്‌കർ ദ റാസ്‌കൽ, പുതിയ നിയമം, ഫുക്രി, അങ്കിൾ, അൽ മല്ലു തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Exit mobile version