മമ്മൂട്ടിയെ കാണാന്‍ വേണ്ടി വഴി തടഞ്ഞ് ആരാധികമാര്‍; വൈറലായി വീഡിയോ

ഏറ്റവും പുതിയ ചിത്രമായ ഉണ്ടയുടെ ചിത്രീകരണത്തിന് കാസര്‍കോട് എത്തിയപ്പോഴാണ് മമ്മൂട്ടിയെ ഒരുപറ്റം ആരാധികമാര്‍ വഴി തടഞ്ഞത്

തങ്ങളുടെ പ്രിയ താരത്തെ കാണാന്‍ വേണ്ടി പല സാഹസങ്ങള്‍ കാണിക്കുന്ന ആരാധകന്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാലിവിടെ പ്രിയ താരത്തെ കാണാന്‍ വേണ്ടി വഴി തടഞ്ഞ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളായിരിക്കുകയാണ് ഈ ആരാധികമാര്‍. എവിടെ ചെന്നാലും ആരാധകര്‍ താരത്തെ വളയുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ചിലയിടങ്ങളില്‍ ആരാധകരുടെ പ്രവൃത്തി അതിര് കടക്കാറുമുണ്ട്. അപ്പോഴൊക്കെ അവരെ സ്‌നേഹത്തോടെ ശാസിക്കാനും താരം മടിക്കാറുമില്ല.

ഏറ്റവും പുതിയ ചിത്രമായ ഉണ്ടയുടെ ചിത്രീകരണത്തിന് കാസര്‍കോട് എത്തിയപ്പോഴാണ് മമ്മൂട്ടിയെ ഒരുപറ്റം ആരാധികമാര്‍ വഴി തടഞ്ഞത്.

ദിവസങ്ങളായി മമ്മൂട്ടിയെ കാണാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. എല്ലാദിവസവും ഒരേ വഴിയിലൂടെയാണ് മമ്മൂട്ടി യാത്രചെയ്യുന്നതെന്ന് മനസിലാക്കിയ ഇവര്‍ പിന്നീട് താരത്തിന്റെ കാര്‍ തടഞ്ഞ് വിശേഷം ചോദിക്കുകയായിരുന്നു. എന്തായാലും തന്റെ വണ്ടി തടഞ്ഞ ആരാധികമാരെ മമ്മൂട്ടി നിരാശരാക്കിയുമില്ല. സെല്‍ഫിയെടുത്തും കുശലം ചോദിച്ചും സീന്‍ മനോഹരമാക്കിയ ശേഷമാണ് താരം യാത്ര തുടര്‍ന്നത്.

Exit mobile version