ശരിക്കും ഒരേപോലെ; അമ്മയുടെ പഴയകാല ചിത്രങ്ങളുടെ പുനരാവിഷ്‌കാരവുമായി ഇഷാനി കൃഷ്ണ, ഞെട്ടി ആരാധകര്‍, കൂടുതല്‍ ചിത്രങ്ങള്‍ കാണാം

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. നാല് പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കൃഷ്ണ കുമാറിന്റെ സന്തോഷം നിറഞ്ഞ സന്തുഷ്ട കുടുംബത്തെ തെല്ല് അസൂയയോടെയാണ് മലയാളികള്‍ നോക്കുന്നത്. മക്കളായ അഹാനയും, ദിയയും, ഇഷാനിയും, ഹന്‍സികയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതരായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

സിനിമാ താരമായി വളര്‍ന്ന അഹാനയെ മാത്രമല്ല, ചെറുവേഷങ്ങളില്‍ അരങ്ങേറ്റം കുറിച്ച ഹന്‍സികയും ഇഷാനിയും എല്ലാം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. സിനിമയിലേക്കെത്തിയില്ലെങ്കിലും സോഷ്യല്‍ മീഡിയ താരമാണ് മറ്റൊരു സഹോദരി ദിയ. നാലുപേരും പങ്കുവെയ്ക്കുന്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കുമെല്ലാം മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളത്.

താരകുടുംബ വിശേഷങ്ങളെല്ലാം കൃഷ്ണകുമാറും മക്കളും ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇഷാനി കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടിലൂടെ ചെറിയൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് ഇഷാനി.

അമ്മ സിന്ധു കൃഷ്ണയുടെ പഴയകാല ചിത്രങ്ങളുടെ പുനരാവിഷ്‌കാരമാണ് ഇഷാനി നടത്തിയിരിക്കുന്നത്. ചിത്രം കണ്ടാല്‍ ഇരുവരെയും മാറിപ്പോകുമെന്ന തരത്തില്‍ ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ലെന്ന് ചിത്രങ്ങള്‍ കണ്ടാല്‍ ബോധ്യമാകും.

Exit mobile version