നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി

വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണിനിടെ നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസാണ് വധു. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ച് താരം തന്നെയാണ് വിവാഹം കഴിഞ്ഞ കാര്യം പങ്കുവെച്ചത്. നിരവധി താരങ്ങള്‍ ആശംസകളുമായി രംഗത്ത് വരികയും ചെയ്തു.

സൈക്കോളജിസ്റ്റായ മറിയം സുമ്പ ട്രൈനര്‍ കൂടിയാണ്. ആഷിക്ക് അബു, വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍, അനുമോള്‍, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധി പേര്‍ ചെമ്പന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് ചുവടുവെച്ചത്.

അന്‍വര്‍ റഷീദ് ഒരുക്കിയ ഫഹദ് ചിത്രം ട്രാന്‍സ് ആണ് ചെമ്പന്‍ വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്പന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Exit mobile version