സ്‌റ്റൈല്‍ മന്നനും ഉലകനായകനും ഒന്നിക്കുന്നു; സംവിധാനം ലോകേഷ് കനകരാജ്

സ്‌റ്റൈല്‍ മന്നനും ഉലനായകനും വീണ്ടും ഒന്നിക്കുന്നു. കാര്‍ത്തിയെ നായകനാക്കി ‘കൈദി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയ ലോകേഷ് കനകരാജ് പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. രജനികാന്ത് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസാണെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ വിജയ്-വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘മാസ്റ്ററി’ന്റെ പണിപ്പുരയിലാണ് ലോകേഷ്. മലയാളിയായ മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക.

ലോക്ക് ഡൗണ്‍ ആയതിനാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുടങ്ങിയിരിക്കുകയാണ്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും രജനീകാന്തിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.

Exit mobile version