‘കാട്ടുപോത്തിന് എന്ത് ഏത്തവാഴ’ പെട്രോള്‍ പമ്പിന് മുന്നില്‍ ഐക്യദീപം കത്തിച്ചതിനെ ട്രോളി ലാല്‍

പ്രധാനമന്ത്രിയുടെ ഐക്യദീപത്തിനു പിന്തുണ അറിയിച്ച് രാജ്യം ഇന്നലെ വൈദ്യുതി ലൈറ്റുകള്‍ അണച്ച് ദീപം കത്തിച്ചു. രാഷ്ട്രീയ ഭേദവ്യത്യാസമില്ലാതെ നിരവധി പേരാണ് ഇതില്‍ പങ്കാളികളായത്. എന്നാല്‍ പരമാര്‍ശത്തില്‍ ചില സംഭവങ്ങള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കും പെട്രോള്‍ പമ്പിന് മുന്‍പില്‍ വിളക്കുകള്‍ കത്തിച്ചത്.

സംഭവം ഷെയര്‍ ചെയ്ത് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ലാല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പരിഹാസരൂപേണ പങ്കുവെച്ചത്. ട്രോള്‍ പങ്കുവെച്ച അദ്ദേഹം കാട്ടുപോത്തിന് എന്ത് ഏത്തവാഴ എന്ന് കുറിച്ചു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് ദീപം തെളിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്നത്.

രാത്രിയില്‍ ദീപങ്ങള്‍ തെളിയിച്ച താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ വീട്ടിലിരിക്കുന്നതിന് പകരം ദീപം തെളിയിച്ച് ജനങ്ങള്‍ റോഡിലിറങ്ങിയതും പടക്കം പൊട്ടിച്ചതും അതുവഴി ഉണ്ടായ അപകടങ്ങളും ചെറുതല്ല. ഈ സാഹചര്യത്തിലാണ് ലാലിന്റെയും ട്രോള്‍.

Exit mobile version