എസ് ജാനകി ദേവിയെ പാട്ട് പഠിപ്പിച്ച് സാക്ഷാല്‍ ജാനകിയമ്മ! 96ലെ വെട്ടി മാറ്റിയ രംഗം പുറത്ത്, വീഡിയോ

സാക്ഷാല്‍ ജാനകിയമ്മ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നതും ജാനുവിനെ പാട്ട് പഠിപ്പിക്കുന്നതുമായ നാല് മിനുട്ട് നീളുന്ന രംഗം

ഗായിക എസ് ജാനകിയമ്മയെ കണ്ട് ഗാനമാലപിക്കുന്ന എസ് ജാനകി ദേവിയുടെ രംഗങ്ങളോടെ 96ലെ വെട്ടി മാറ്റിയ രംഗം പുറത്ത്.

96ലെ നായിക ജാനുവിന് ഏറെ ഇഷ്ട്ടപ്പെട്ട ഗായികയായിരുന്നു എസ് ജാനകി.
വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള കൂടി ചേരലില്‍ എസ് ജാനകിയമ്മയുടെ വീടിന് സമീപത്തു കൂടെ നടക്കുന്നതും ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതും ശേഷം സാക്ഷാല്‍ ജാനകിയമ്മ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നതും ജാനുവിനെ പാട്ട് പഠിപ്പിക്കുന്നതുമായ നാല് മിനുട്ട് നീളുന്ന രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഈ രംഗം ഉള്‍പ്പെടുത്താത്തത് നന്നായെന്ന പക്ഷമാണ് ഏറെയും. ഈ സന്ദര്‍ഭം സ്വാഭാവികമായ സിനിമയുടെ പ്രണയ ഒഴുക്കിന് തടസ്സമായേനെ എന്നാണ് ഭൂരിപക്ഷ അഭിപ്രായം. എസ് ജാനകിയമ്മയുടെ ആരാധകര്‍ നിരവധി പേര്‍ ഇത് ഉള്‍പ്പെടുത്താത്തതില്‍ അതേസമയം പ്രതിഷേധത്തിലുമാണ്.

Exit mobile version